06:14pm 27 July 2026
NEWS
സ്കൂളിലുണ്ടായ തർക്കത്തിന്റെ പേരിൽ സഹപാഠിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച്‌ വീഡിയോ എടുത്ത് പ്രചരിപ്പിച്ച വിദ്യാർഥികൾക്കെതിരെ കേസ്.
27/07/2026  03:48 PM IST
ചെറുകര സണ്ണിലൂക്കോസ്
സ്കൂളിലുണ്ടായ തർക്കത്തിന്റെ പേരിൽ സഹപാഠിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച്‌ വീഡിയോ എടുത്ത് പ്രചരിപ്പിച്ച വിദ്യാർഥികൾക്കെതിരെ കേസ്.

 

മൂവാറ്റുപുഴയിലെ സ്വകാര്യ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പോലീസ് നടപടി സ്വീകരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂൾ വളപ്പിന് പുറത്താണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർഥികളാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ചത്. കുട്ടിയെ മർദിച്ച ശേഷം സഹപാഠികൾ പാട്ടു പാടി നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. എന്നാൽ മർദനമേറ്റ കുട്ടി പരാതി തന്നിട്ടില്ല എന്നാണ് സ്കൂളിന്റെ വിശദീകരണം. മർദിച്ച വിദ്യാർഥികളെ സ്കൂള് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img